കെഎസ്ആർടിസി ഡിപ്പോകളിൽ ഹെൽപ് ഡെസ്കുകൾ

കെഎസ്ആർടിസി ഡിപ്പോകളിൽ ഹെൽപ് ഡെസ്കുകൾ

കെഎസ്ആർ ടിസിയുടെ എല്ലാ ഡിപ്പോകളിലും യാത്രക്കാർക്കു വിവരങ്ങൾ ലഭ്യമാക്കാൻ ഹെൽപ് ഡെസ്കുകൾ തുടങ്ങും. നേരത്തെ കെഎ സ്ആർടിസിയിൽ ജോലി ചെയ്യുകയും കോടതി വിധിയെത്തുടർന്ന് പിരിച്ചുവിടുകയും ചെയ്ത ക്ലറിക്കൽ എംപാനൽ ജീവനക്കാരെയാണ് ഫ്രണ്ട് ഓഫിസുകളിൽ നിയമിക്കുക. തിരക്കേറിയ ഡിപ്പോകളിൽ 5 മുതൽ 7 പേരെയും ചെറിയ ഡിപ്പോകളിൽ ഒന്നോ രണ്ടോ പേരെ വീതവുമാണ് വയ്ക്കുന്നത്. ബസുകളുടെ സമയം, റിസർവേഷൻ വിവരങ്ങൾ, കൺസഷൻ ടിക്കറ്റിന്റെ വിവരങ്ങൾ എല്ലാം നേരിട്ടും ഫോണിലും ലഭ്യമാക്കുന്നതിനാണ് ഹെൽപ് ഡെസ്കുകൾ നിലവിൽ ഫോൺ വിളിച്ചാൽ കിട്ടാറില്ലെന്നും കിട്ടിയാൽ തന്നെ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നതും വ്യാ പകമായ പരാതിക്കിടയാക്കിയിരുന്നു